Latest Updates

വളരെ ചെറുപ്പത്തില്‍ തന്നെ ദേഷ്യം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് പഠിച്ച് പത്ത് വയസുകാരന്‍ സെഫാന്‍ ലോ. ടെഡ്ക്സ് ടോക്കിലാണ് ക്ഷമാപണത്തിന്റെ ശക്തിയെ കുറിച്ച് പഠിച്ചതിനുശേഷം താന്‍ എങ്ങനെയാണ് ഒരു ചൂടന്‍ ആണ്‍കുട്ടിയെന്ന നിലയില്‍ നിന്ന് ശാന്തനും സന്തോഷവാനായ കുട്ടിയായി മാറിയതെന്ന അനുഭവം പങ്കുവെച്ചത്.  

ദുര്‍ബലര്‍ക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല. ക്ഷമിക്കുക എന്നത് ശക്തരുടെ ഗുണമാണെന്ന മഹാത്മാഗാന്ധിയുടെ ഉദ്ധരണി വിവരിച്ചു കൊണ്ടാണ് സെഫാന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. പ്രപഞ്ചത്തിലെ എല്ലാവരും ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ തെറ്റ് ചെയ്തിട്ടുണ്ട്. ക്ഷമിക്കാനും മറക്കാനും ആളുകള്‍ പഠിക്കേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, ''സെഫാന്‍ പറഞ്ഞു. 'ക്ഷമിക്കുന്നത് നല്ലതാണെങ്കിലും ക്ഷമിക്കപ്പെടുന്നതാണ്  കൂടുതല്‍ നല്ലത്' എന്നും കുട്ടി പറയുന്നു. തന്റെ തെറ്റുകള്‍ക്ക് സ്നേഹപൂര്‍വ്വം ക്ഷമിച്ച കുടുംബവും സുഹൃത്തുക്കളും അധ്യാപകരും ചുറ്റുമുള്ളത് ഭാഗ്യമാണെന്ന് താന്‍ വിശ്വസിക്കുന്നു.  

ആളുകള്‍ നിങ്ങള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കുന്നത് നിങ്ങളോട് ക്ഷമിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതിനുള്ള മാര്‍ഗമാണ്. അവിടെ നിങ്ങള്‍ ഉറപ്പായും പറയേണ്ടതാണ് അതെ, ഞാന്‍ ഒരു തെറ്റ് ചെയ്തു. ഞാന്‍ ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു, ഞാന്‍ മാറാന്‍ പോകുന്നുവെന്ന്. ഒരാളോട് ക്ഷമിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുമെങ്കിലും, അത് നമ്മുടെ ഭൂതകാലം ഉപേക്ഷിക്കാനുള്ള അവസരാണെന്നും സെഫാന്‍ പറഞ്ഞു.  

Get Newsletter

Advertisement

PREVIOUS Choice